
ഇന്ത്യയിലെ ഓൺലൈൻ ഉള്ളടക്ക നിയമങ്ങൾ കർശനമായി പാലിക്കുമെന്ന് കേന്ദ്ര സർക്കാരിന് ഉറപ്പുനൽകി എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്. ഇതിന്റെ ഭാഗമായി 3,500ലധികം പോസ്റ്റുകൾ ബ്ലോക്ക് ചെയ്യുകയും 600ലധികം അക്കൗണ്ടുകൾ നീക്കം ചെയ്യുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എക്സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ വഴി അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നു എന്ന പരാതിയിൽ കേന്ദ്ര സർക്കാർ നേരത്തെ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ ഈ നിർണ്ണായക നീക്കം.
ഇന്ത്യയിലെ സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുമെന്നും പ്ലാറ്റ്‌ഫോമിലൂടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എക്സ് അധികൃതർ അറിയിച്ചു. ഗ്രോക്ക് വഴി പുറത്തുവരുന്ന ഉള്ളടക്കങ്ങളെക്കുറിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ എക്സിന് സമയം അനുവദിച്ചിരുന്നു. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും ഐടി നിയമങ്ങൾ പാലിച്ച് മാത്രമേ ഇനി മുന്നോട്ട് പോകൂ എന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.