5 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 1, 2025
October 3, 2024
September 9, 2024
September 8, 2024
July 15, 2023
March 31, 2023
September 16, 2022
April 23, 2022
February 9, 2022

കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളുടെ ഭൂജല ലഭ്യത പഠിച്ച് കര്‍മ്മപദ്ധതികള്‍ തയ്യാറാക്കും

Janayugom Webdesk
കാസർകോട്
February 1, 2025 8:55 am

തീരദേശ ബ്ലോക്കായ കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളുടെ ക്രിട്ടിക്കൽ, സെമിക്രിട്ടിക്കൽ അവസ്ഥ സംബന്ധിച്ച് വിശദമായ പഠനം നടത്തി കർമ്മപദ്ധതികൾ തയ്യാറാക്കാൻ ജില്ലാ ഹരിതകേരളം മിഷൻ ജില്ലാതല സാങ്കേതിക സമിതയുടെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നീരുറവ് സാങ്കേതിക സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. 

കേന്ദ്ര ഭൂജല ബോർഡിന്റെയും കോഴിക്കോട് സിഡബ്ല്യുആർഡിഎം നേതൃത്വത്തിൽ പഠനം നടത്താൻ ജില്ലാ പഞ്ചായത്ത് മുഖേന പദ്ധതി തയ്യാറാക്കും. ജില്ലാ ജലബജറ്റ് പുതുക്കി കൂടുതൽ മെച്ചപ്പെടുത്താനും ജലസുരക്ഷാ പ്ലാൻ അനുസരിച്ച് മണ്ണ് ജല സംരക്ഷണ, നീർത്തട വികസന പ്രവർത്തനങ്ങൾ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും വകുപ്പുകളും എറ്റെടുക്കുന്നതിനും സംയുക്ത യോഗം തീരുമാനിച്ചു. ജലഗുണനിലവാര പരിശോധന ലാബുകൾ കൂടുതൽ സ്കൂളുകളിൽ ആരംഭിക്കും. ക്രിട്ടിക്കൽ, സെമിക്രിട്ടിക്കൽ ബ്ലോക്കുകകളിലെ എല്ലാ നീർച്ചാലുകളും ഹരിതകേരളം മിഷൻ മുഖേന മാപ്പത്തോൺ നടത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കും. 

മാപ്പിംഗിനുള്ള പ്രൊജക്ട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണം. ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള മഴവെള്ള സംഭരണി നവീകരിച്ച് പ്രവർത്തനയോഗ്യമാക്കും. സാധ്യതപഠനം നടത്താൻ പ്രത്യേകക്കമിറ്റിയെ തീരുമാനിക്കും. സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികളുടെ ഉപയോഗക്ഷമത വിലയിലുത്തി പുനരുജ്ജീവിപ്പിക്കാൻ കഴിയുന്നവ എറ്റെുടുക്കും. സ്ഥാപനങ്ങളിലും സ്കൂളുകളിലും മഴവെള്ള സംഭരണ സംവിധാനം ഏർപ്പെടുത്തുകയും പൊതുകുളങ്ങളും കിണറുകളും ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുകയും ചെയ്യും. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി അരുൺദാസ്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ലാലി ജോർജ്ജ്, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി ടി സജ്ജീവ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജില്ലാ പഞ്ചായത്ത് എൻ ഷൈനി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ എച്ച് ദ്വര, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമലക്ഷ്മി, എഇഇ ഇറിഗേഷൻ ഇ കെ അർജ്ജുനൻ, കാസർകോട്, പിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് നസിയ ഷെരീഫ്, കാസർകോട് എഇഇ ഇൻലാന്റ് നാവിഗേഷൻ, എ പി സുധാകരൻ, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

TOP NEWS

March 4, 2025
March 4, 2025
March 4, 2025
March 4, 2025
March 4, 2025
March 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.