ചരക്ക് സേവന നികുതി (ജിഎസ്‌ടി)ക്കൊപ്പം ചുമത്തിയ നഷ്ടപരിഹാര സെസ് 2026 മാര്‍ച്ച് വരെ നീട്ടി. ജൂണില്‍ അവസാനിക്കാനിരിക്കെ തിടുക്കത്തിലാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ സെസ് പിരിവ് നാല് വര്‍ഷത്തേക്ക് കൂടി തുടരും.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വരുമാനത്തില്‍ ഇടിവുണ്ടായതിനാല്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ 2026 മാര്‍ച്ച് വരെ പിരിവ് തുടരാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടെ പുകയില, സിഗരറ്റ്, ഹുക്ക, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, വിമാനങ്ങള്‍, നൗകകള്‍, ആഢംബര വാഹനങ്ങള്‍ എന്നിവയുടെ അധിക ബാധ്യത തുടരും.
English Summary: GST Compensation Cess extended till 2026
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.