
ജിഎസ്‍ടി സംവിധാനത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ ഇനിയും ഉണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ വിഹിതമടക്കമുള്ളവയിൽ നിലനിൽക്കുന്ന വിഷയങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്‍ടി ദിനത്തിന്റെ ഭാഗമായി സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജിഎസ്‍ടി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജിഎസ്‍ടി വേണ്ടെന്നല്ല പറയുന്നത്. പ്രയോഗികതലത്തിൽ അനുഭവപ്പെടുന്ന ചില പോരായ്മകൾ പരിഹരിച്ചാൽ നല്ലരീതിയിൽ മുന്നോട്ടുപോകാനാവും.
കേന്ദ്ര — സംസ്ഥാന തലങ്ങളിലെ ഉദ്യോഗസ്ഥർ ജിഎസ്ടിയുമായി ബന്ധപ്പെട്ട് നല്ല സഹകരണമാണ്. നികുതി നൽകലും അത് പിരിച്ചെടുക്കലും നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സോണിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കും കൃത്യമായി നികുതി അടയ്ക്കുന്നവർക്കുമുള്ള പ്രശംസാപത്രം ചടങ്ങിൽ സമ്മാനിച്ചു. സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മിഷണർ എസ് കെ റഹ്മാൻ, കമ്മിഷണർ കെ കാളിമുത്തു എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.