2 January 2026, Friday

Related news

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025

ജിഎസ്ടി പരിഷ്കരണ നേട്ടം; ഉപഭോക്താവിനാകണം

ലാഭം കമ്പനികള്‍ക്കാവരുത്, വരുമാന സംരക്ഷണം ഉറപ്പാക്കണമെന്നും ബിജെപി ഇതര സംസ്ഥാനങ്ങള്‍
Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2025 11:20 pm

ചരക്ക് സേവന നികുതി (ജിഎസ‌്ടി) പരിഷ്കരണത്തിന്റെ ഭാഗമായി നിരക്കുകള്‍ കുറച്ചതിലൂടെ കമ്പനികള്‍ ലാഭം കൊയ്യരുതെന്നും ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്നും ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍. സംസ്ഥാനങ്ങളുടെ വരുമാന സംരക്ഷണം ഉറപ്പാക്കണമെന്നും 56ാമത് ജിഎസ‌്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അഞ്ച്, 18% എന്നീ രണ്ട് സ്ലാബുകളിലുള്ള നിരക്കാണ് കൗണ്‍സില്‍ അംഗീകരിച്ചത്. ജിഎസ‌്ടി നിരക്ക് രണ്ട് സ്ലാബായി നിജപ്പെടുത്തുക വഴി സംസ്ഥാനങ്ങൾക്ക് വലിയ വരുമാനക്കുറവ് നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ വ്യക്തമായ നഷ്ടപരിഹാര പദ്ധതി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. തീരുമാനം അവശ്യ വസ്തുക്കളുടെയും ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെയും വിലക്കുറവിന് കാരണമാകും.

2022ല്‍ ജിഎസ‌്ടി ആദ്യമായി നടപ്പിലാക്കിയ ഘട്ടത്തില്‍ ആഡംബര വസ്തുക്കൾക്ക് സെസ് ഏർപ്പെടുത്തുന്നതിലൂടെ അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് വരുമാന നഷ്ടം നികത്തുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി സംസ്ഥാന ധനകാര്യ മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ആഡംബര വസ്തുക്കളുടെ 40% നികുതിയിൽ നിന്നുള്ള അധിക ലെവി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറണമെന്നും ബിജെപി ഇതര സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. വരുമാന ആഘാതം പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഉപഭോഗം സംസ്ഥാനങ്ങൾക്ക് വർധിച്ച ആവശ്യകതയിൽ നിന്ന് നേട്ടമുണ്ടാകാം, പക്ഷേ കേരളം, പഞ്ചാബ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ കടബാധ്യതയുള്ള സംസ്ഥാനങ്ങൾ ജിഎ‌സ്‌ടി വരുമാനത്തെ വളരെയധികം ആശ്രയിക്കുന്നു. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ അവർക്ക് ഗുരുതരമായ സാമ്പത്തിക സമ്മർദം നേരിടേണ്ടിവരുമെന്ന് ബേക്കർ ടില്ലി എഎസ് എ ഇന്ത്യ എൽഎൽപിയുടെ പങ്കാളിയായ സന്ദീപ് ഗുപ്ത പറഞ്ഞു. സന്ദീപ് ഗുപ്തയുടെ വാദം മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗും ആവര്‍ത്തിച്ചു. ഗണ്യമായ നഷ്ടപരിഹാരം ആവശ്യമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാത്ത പക്ഷം രണ്ട് ലക്ഷം കോടി രൂപ വരെ പ്രതിവര്‍ഷം ഈ സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.