23 January 2026, Friday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 24, 2025

ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മ രിച്ചു

Janayugom Webdesk
കൊച്ചി
October 8, 2024 12:01 pm

ട്രാൻസ്ഫോമറിൽ നിന്ന് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു. പെരുമ്പാവൂർ മലമുറിയിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ട്രാൻസ്ഫോമറിന് ചുറ്റും സ്ഥാപിച്ചിട്ടുള്ള കമ്പിവേലിക്ക് ഉള്ളിലേക്ക് ഇയാൾ എടുത്തുചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനം. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവം നടക്കുന്നതിന് മുൻപായി എം സി റോഡിലൂടെ കടന്നുപോയ പല വാഹനങ്ങൾക്കു മുന്നിലേക്ക് ഇയാൾ വട്ടം ചാടിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറുപ്പുംപടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.