സ്കൂളുകളിൽ ഇനി അധ്യാപകർ വിദ്യാർത്ഥികളെ പോടാ, പോടീ, അവള്‍, അവന്‍ തുടങ്ങി ബഹുമാനമില്ലാത്ത വാക്കുകള്‍ വിളിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൈമാറി. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. നേരത്തെ പൊലീസിനും ഇത്തരത്തിലുള്ള അഭിസംബോധന പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതികളുടെ ഇടപെടലുകളും ഇക്കാര്യത്തിലുണ്ടായി.
വിദ്യാർത്ഥികൾക്ക് മാതൃകയാകും വിധം അധ്യാപകർ പെരുമാറണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിർദേശത്തിൽ പറയുന്നത്. എടീ, എടാ, നീ, നിന്റെ, വാടാ, വാടീ തുടങ്ങിയവ പദങ്ങളും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് നിർദേശം. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്ന് ഇവ പ്രാവര്‍ത്തികമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴിയാണ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
English Sammury: Guidelines for teachers in addressing students have been handed over to schools
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.