23 January 2026, Friday

ഗുജറാത്തില്‍ രണ്ടു വര്‍ഷത്തില്‍ 1359 കുടുംബങ്ങള്‍ അതിദരിദ്രരായി

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2023 10:17 pm

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 1359 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പട്ടികയിലായി. സംസ്ഥാന നിയമസഭയുടെ മേശപ്പുറത്ത് വച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളിലെ ജനങ്ങള്‍ ദിനംപ്രതി ശരാശി 33.3 രൂപയും ഗ്രാമങ്ങളില്‍ 27.2 രൂപയുമാണ് ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഈ തുക മാത്രം ചെലവഴിക്കുന്നവര്‍ അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടും. ഈവര്‍ഷം ജനുവരി 31ലെ കണക്ക് പ്രകാരം 3167 ബിപിഎല്‍ കുടുംബങ്ങളാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. ഈ പട്ടികയിലാണ് 1359 കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തിയത്. 11 കുടുംബങ്ങളെ ബിപിഎല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

അമ്രേലി ജില്ലയിലാണ് ഏറ്റവും കുടുതല്‍ ദരിദ്രര്‍ ഉള്ളത്. 425 കുടുംബങ്ങള്‍. തൊട്ടുപുറകില്‍ സബര്‍കാന്ത 301, ബനസ്കാന്ത 199, ആനന്ദ 168, ജുനഗ‍ഢ് 149 ജില്ലകളാണ്. 2002–2003 കാലഘട്ടത്തിലാണ് സംസ്ഥാനത്ത് ബിപിഎല്‍ പട്ടിക സംബന്ധിച്ച് അവസാനം പരിശോധന നടത്തിയതെന്നും സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

Eng­lish Sum­ma­ry: Gujarat: 1359 Fam­i­lies Added to BPL List Over Two Years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.