24 January 2026, Saturday

ഗുജറാത്ത് കലാപക്കേസ്; 14 സാക്ഷികളുടെ സുരക്ഷ കേന്ദ്രം പിൻവലിച്ചു

Janayugom Webdesk
ന്യൂഡൽഹി
March 6, 2025 11:28 am

2002ലെ ഗുജറാത്ത് കലാപക്കേസിലെ 14 സാക്ഷികളുടെ സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഗുജറാത്തിലെ ഗോധ്രയിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടന്ന
കലാപത്തെത്തുടർന്ന് വിവിധ ജില്ലകളിലുണ്ടായ അക്രമങ്ങളുടെ സാക്ഷികളുടെ സുരക്ഷയാണ് പിൻവലിച്ചത്. പ്രത്യേകാന്വേഷണ സംഘത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം. 

കേസിൽ മൊഴിനൽകിയ 14 സാക്ഷികൾക്കും 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷ നൽകിയിരുന്നു. മഹിസർ ജില്ലയിലെ പണ്ഡർവാഡ ഗ്രാമത്തിൽ താമസിക്കുന്നവരാണ് സാക്ഷികളില്‍ പത്തുപേര്‍. മറ്റ് നാലുപേര്‍ ദാഹോദ്, പഞ്ച്മഹൽ ജില്ലകളില്‍ നിന്നുള്ളവരാണ്. ഗോധ്ര കലാപം അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം, 2023 നവംബർ 10ന് 14 സാക്ഷികളുടെ സുരക്ഷ നീക്കം ചെയ്യുന്നതിനുള്ള റിപ്പോർട്ട് നൽകിയിരുന്നു. 2009 ലാണ് സാക്ഷികൾക്ക് സുരക്ഷ ഒരുക്കിയത്. സുരക്ഷ പിൻവലിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും സാക്ഷികൾ വിഷയത്തില്‍ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.