24 January 2026, Saturday

Related news

January 23, 2026
January 12, 2026
January 9, 2026
December 19, 2025
December 14, 2025
November 21, 2025
November 11, 2025
October 26, 2025
September 23, 2025
August 31, 2025

കാലിഫോര്‍ണിയയില്‍ അക്രമിയുടെ വെടിവയ്പ്പ്; ആറുമാസമുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
വിസാലിയ
January 17, 2023 9:36 am

സെൻട്രൽ കാലിഫോർണിയയിലെ ഒരു വീട്ടിൽ അതിക്രമിച്ചുകയറിയ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയാണ് വെടിവയ്പ്പുണ്ടായത്. കുഞ്ഞിന്റെ അമ്മയായ 17 വയസ്സുള്ള പെണ്‍കുട്ടിയും മരിച്ചവരില്‍പ്പെടുന്നു. രണ്ടുപേരുടെ മൃതദേഹം വീടിന് പുറത്തുനിന്നാണ് കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം വീടിന്റെ വാതില്‍ക്കല്‍ നിന്നും കണ്ടെടുത്തു. മറ്റൊരാള്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിതായി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Gun­man’s Shoot­ing in Cal­i­for­nia; Six peo­ple were killed, includ­ing a six-month-old baby

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.