28 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 26, 2025
January 25, 2025
January 25, 2025
January 18, 2025
January 18, 2025
January 10, 2025
January 10, 2025
January 10, 2025
January 8, 2025
January 8, 2025

സച്ചിനെയും കോലിയെയും പിന്നിലാക്കി ഗുര്‍ബാസ്

Janayugom Webdesk
ഷാര്‍ജ
November 12, 2024 9:53 pm

ഏകദിന ക്രിക്കറ്റില്‍ റെ­ക്കോഡ് കുറിച്ച് അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുർബാസ്. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ എട്ട് സെഞ്ചുറികൾ നേടുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി. 22 വയസ് പ്രായമുള്ളപ്പോഴാണ് താരം ഈ വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കിയത് എന്ന സവിശേഷതയുമുണ്ട്. ഇന്ത്യന്‍ ഇതിഹാസ താരം സ­ച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, പാകിസ്ഥാന്‍ താരം ബാബര്‍ അസം എന്നിവരെ പിന്നിലാക്കിയാ­ണ് ഗുര്‍ബാസിന്റെ സെഞ്ചുറി വേ­ട്ട. മുന്നിലുള്ളത് 22 വർഷവും 312 ദിവസവും പ്രായമുള്ളപ്പോൾ എട്ടാം സെഞ്ചുറി കുറിച്ച ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡികോക്ക് മാത്രം. 

എട്ടാം ഏകദിന സെ­ഞ്ചുറിയിലെത്തുമ്പോള്‍ സച്ചിന് 22 വയസും 357 ദിവസവും പ്രായമുണ്ടായിരുന്നു. കോലി 23 വയസും 27 ദിവസവും പ്രാ­യമുള്ളപ്പോ­ഴും ബാബര്‍ അസം 23 വയസും 280 ദിവസവും പ്രായമുള്ളപ്പോഴുമാണ് എട്ട് ഏകദിന സെഞ്ചുറികളിലെത്തിയത്. അഫ്ഗാൻ താരങ്ങളിൽ കൂടുതൽ ഏകദിന സെ­ഞ്ചുറികളും ഗുർബാസിന്റെ പേ­രിലാണ്. മുഹമ്മദ് ഷഹ്സാദാണ് തൊ­ട്ടുപിന്നിൽ. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ 120 പന്തില്‍ നിന്ന് അ­ഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 101 റ­ണ്‍സാണ് ഗുർബാസ് അടിച്ചെടുത്തത്. മത്സരത്തില്‍ വി­ജയിച്ച അഫ്ഗാൻ ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.