22 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 8, 2026
January 7, 2026
January 7, 2026
December 27, 2025
December 27, 2025

ഗുരു ​ഗോവിന്ദ് ചിത്രം ‘1098’ പ്രേക്ഷകശ്രദ്ധ നേടുന്നു

Janayugom Webdesk
January 20, 2025 8:05 pm

സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ഗുരു ​ഗോവിന്ദ് ചിത്രം ‘1098’ (Ten Nine Eight) പ്രേക്ഷകശ്രദ്ധ നേടുന്നു. മെറ്റാമോർഫോസിസ് മൂവി ഹൗസിന്റെ ബാനറിൽ സി ജയചിത്ര നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഗുരു ​ഗോവിന്ദാണ് നിർവഹിച്ചത്. 

താവോരം ​ഗവ ​ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നബേന്ദു ദാസ് എന്ന ബം​ഗാളി-മലയാളി വിദ്യാർത്ഥിയെ വ്യക്തമായ കാരണമില്ലാതെ സ്കൂളിൽ നിന്നും പുറത്താക്കുന്നു. സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ഇക്കാര്യം ചൈൽഡ് ഹെൽപ്‌ലൈനിൽ അറിയിക്കുന്നു. പരാതി ലഭിച്ച അതികൃതർ സ്കൂളിൽ അന്വേക്ഷണത്തിനെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവഭഹുലമായ മൂഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ ആസ്പതമാക്കി ഒരുക്കിയ ചിത്രം വളരെ പക്വതയോടെ സംവിധായകൻ കൈകാര്യം ചെയ്തിട്ടുണ്ട്. 

അതികം സുഹൃത്തുക്കളൊന്നുമില്ലാത്ത ഇൻട്രോവേർട്ടായ കുട്ടിയാണ് നബേന്ദു ദാസ്. അവിചാരിതമായ് അവനിലേക്ക് ദയ കടന്നുവന്നിടത്ത് അവന്റെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ആദ്യ പകുതി സംശയ ദൃഷ്ടിയോടെ വീക്ഷിക്കുമ്പോൾ രണ്ടാം പകുതി ഉത്തരങ്ങൾ നൽകുന്നുണ്ട്. സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, ഡോ. മോനിഷ വാര്യർ എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഫ്ലാഷ്ബാക്ക് സ്റ്റോറിയിലൂടെ ഒറ്റ ദിവസത്തെ കഥയാണ് സംവദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.