25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 5, 2024
November 12, 2024
November 8, 2024
September 11, 2024
July 4, 2024
July 3, 2024
June 24, 2024
March 10, 2024
December 12, 2023

ഗുരുദേവാ കോളജ് സംഘർഷം: നാല് വിദ്യാർത്ഥികളെ സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
കൊയിലാണ്ടി
July 3, 2024 10:41 pm

കൊയിലാണ്ടി ഗുരുദേവാ കോളജിൽ ഒന്നാം വർഷ ഡിഗ്രി പ്രവേശനത്തോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തില്‍ നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെന്‍ഡ് ചെയ്തു. സംഘര്‍ഷത്തിന് കാരണമായ എസ്എഫ്ഐയുടെ ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെൻഷൻ. 

രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തത്.
കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്എഫ്ഐ നേതാവ് അഭിനവിനെ മർദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുള്ളത്. 

Eng­lish Summary:
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.