19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 14, 2024
November 9, 2024
November 7, 2024

‘ഗുരുവായൂരപ്പന്റെ ഥാർ’ ലേല വിവദം ഹൈക്കോടതിയിൽ; പരാതിക്കാരുടെ വാദം ഏപ്രിൽ ഒമ്പതിന് കേൾക്കും

Janayugom Webdesk
കൊച്ചി
April 5, 2022 3:13 pm

ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലത്തിനെതിരെ പരാതി നൽകിയവരുടെ വാദം ഏപ്രിൽ ഒമ്പതിന് കേരള ഹൈക്കോടതി കേൾക്കും. ലേലം സംബന്ധിച്ച് ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്താൻ ദേവസ്വം കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം കമ്മിഷണർ, ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളും, ഇതുമായി ബന്ധപ്പെട്ട് ആർക്കങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ അവരേയും നേരിൽ കേൾക്കും. ലേലവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരെയും ദേവസ്വം കമ്മീഷണർ നേരിൽ കേൾക്കും.

അതേസമയം, ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാർ ലേലത്തിലൂടെ സ്വന്തമാക്കിയ അമൽ മുഹമ്മദിന് വാഹനം ഇതുവരെ കൈമാറിയിട്ടില്ല. ദേവസ്വം കമ്മിഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്. ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മിഷണറാണെന്നുമാണ് ദേവസ്വം ചെയർമാന്റെ വിശദീകരണം.

ഥാർ ലേലത്തിന് ഭരണസമിതി ഇതിനിടെ അംഗീകാരം നൽകിയിരുന്നു. തുടർന്ന് ഥാർ ലേലത്തിൽ പിടിച്ച അമൽ മുഹമ്മദിന് വാഹനം കൈമാറുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ലേലത്തിൽ വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതിൽ പുനരാലോചന വേണമെന്നാണ് ദേവസ്വം ചെയർമാൻ ഇതിന് മുമ്പ് പറഞ്ഞിരുന്നത്അമലിനായി പിതാവാണ് ഥാർ ലേലത്തിൽ വാങ്ങിക്കുന്നത്.

അമലിന് സർപ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തിൽ പങ്കെടുത്തതെന്ന് അമലിന്റെ സുഹൃത്തായ സുഭാഷ് പറഞ്ഞിരുന്നത്. എന്തുവില കൊടുത്തും ഥാർ സ്വന്തമാക്കണമെന്നായിരുന്നു നിർദേശമെന്ന് സുഭാഷ് പറഞ്ഞു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാൽ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിർദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തിൽ നിശ്ചയിച്ചിരുന്നത്. ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്.

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷൻ എസ്‌യുവി ഥാർ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ്. ലേലവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരെയും ദേവസ്വം കമ്മിഷണർ നേരിൽ കേൾക്കും.

Eng­lish sum­ma­ry; ‘Guru­vay­oorap­pan’s Thar’ auc­tion case in High Court; case will be heard on April 9

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.