ഗ്യാൻവാപി മസ്ജിദിലെ വസുഖാനയിലും ‚റിസര്‍വോയറിലും കണ്ടെത്തിയത് ശിവലിംഗമെന്ന് അവകാശപ്പെട്ട് ഹിന്ദുത്വസംഘടനകള്‍ നല്‍കിയ ഹരര്‍ജിയില്‍ ഇന്ന് വിധി പറഞേക്കും. ശിവലിംഗമെന്ന് ആവകാശപ്പെടുന്ന കെട്ടിടത്തിന്‍റെ കാര്‍ബണ്‍ ഡേറ്റിംങ് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മൂന്നു ദിവസത്തെ വീഡിയോ സര്‍വേക്ക് ശേഷമാണ് വാരണാസി കോടതി വിധി പറയുന്നത്.
ഗ്യാന്‍വാപി മസ്ജിദ്-ശ്യംഗാര്‍ഗൗരി കേസില്‍ ഇരുവിഭാഗത്തിന്‍റെയും വാദം കേട്ട ശേഷം സെപ്റ്റംബര്‍ 29ന് കോടതി ഉത്തരവ് മാറ്റി വച്ചിരുന്നു.വാരണാസി ജില്ലാ ജഡ്ജി അജയ്കൃഷ്ണ വിശ്വേഷിന്‍റെ ബെഞ്ച് ഇന്ന് ഉച്ചക്ക് രണ്ട്മണിയോടെ വിധി പറയും. സെപ്റ്റംബര്‍ 22ന് ഹിന്ദുത്വപക്ഷം കാര്‍ബണ്‍ഡേറ്റിംങും, ശിവലിംഗം പോലുള്ള ഘടനയുടെ ശാസ്ത്രീയ പരിശോധനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് മുസ്ലീംപക്ഷത്തു നിന്നും അഞ്ജുമന്‍ ഇനാസാനിയ മസാജിദ് കമ്മിറ്റി മാത്രമല്ല ഹിന്ദുവിഭാഗത്തില്‍ നിന്നും രാഖിസിങും രംഗത്തു വന്നിരുന്നു.
കാര്‍ബണ്‍ ഡേറ്റിംഗ് ഘടനയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പുരാവസ്തുവിനേയോ, പുരാവസ്തു കണ്ടെത്തലുകളുടെയോ കാലപ്പഴക്കം കണ്ടെത്തുന്ന ശാസ്ത്രീയ പ്രക്രിയയാണ് കാര്‍ബണ്‍ ഡേറ്റിംഗ്.
ഈ കേസിന് പുറമേ അവധിയായതിനാല്‍ വ്യാഴാഴ്ച വാദം കേള്‍ക്കാന്‍ കഴിയാതിരുന്ന രണ്ട് കേസുകള്‍ കൂടി പരിഗണിക്കും. ഒന്ന് ഗ്യാൻവാപയില്‍ കണ്ടെത്തിയെന്നു പറയപ്പെടുന്ന ശിവലിംഗത്തെ ആരാധിക്കണമന്ന് ആവശ്യപ്പെട്ട് അവിമുക്തേശ്വരാനന്ദയുടെ പേരില്‍ ഫയല്‍ചെയ്ത കേസും, ഗ്യാന്‍വാപയില്‍കണ്ടെത്തിയെന്നു പറയപ്പെടുന്ന ശിവലിംഗം ഉള്ള സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടകേസും . രണ്ട് അപേക്ഷകളിലും മുതിര്‍ന്ന ജഡ്ജി കുമുദ്ലത ത്രിപാഠി കോടതിയില്‍ വാദം കേള്‍ക്കും
English Summary:
Gyanvapi dispute: Varanasi court likely to rule on Shivalinga carbon dating plea today
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.