23 January 2026, Friday

Related news

December 9, 2025
November 16, 2025
November 11, 2025
November 5, 2025
October 12, 2025
September 24, 2025
September 23, 2025
July 10, 2025
July 4, 2025
May 27, 2025

ഗ്യാന്‍വാപി; സര്‍വേ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്

Janayugom Webdesk
August 3, 2023 8:43 am

ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തുവകുപ്പിന്റെ സര്‍വേ സ്റ്റേ ചെയ്യണ്ണമെന്ന ഹര്‍ജിയില്‍ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. വാരാണസി ജില്ലാക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചിരുന്നു. മൂന്ന് ദിവസത്തെ വാദം കേട്ട ശേഷം വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി പറയുന്നത് വരെ പുരാവസ്തു വകുപ്പിന്റെ സര്‍വേ കോടതി സ്റ്റേ ചെയുകയും ചെയ്തിരുന്നു. സര്‍വേ നടത്തുന്നത് പള്ളിക്ക് കേടുപാടുകള്‍ വരുത്തുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വേയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു. സര്‍വേയെ കുറച്ച് കോടതിക്ക് സംശയം ഉണ്ടായതിനെ തുടര്‍ന്ന് സര്‍വേ ഉദ്യോഗസ്ഥനെ കോടതിയില്‍ വിളിച്ചു വരുത്തിയിരുന്നു.

eng­lish sum­ma­ry; Gyan­wapi; Alla­habad High Court ver­dict today on the peti­tion to stay the survey

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.