ആലുവ ചുണങ്ങംവേലിയിൽ ജിം ട്രൈനർ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. എടത്തല സ്വദേശി കൃഷ്ണ പ്രതാപ് ആണ് പിടിയിലായത്. ജെപി ജിമ്മിലെ ട്രെയിനർ കണ്ണൂർ സ്വദേശി സാബിത്തിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട സാബിത്തും ജിംനേഷ്യം നടത്തിപ്പുകാരനായ കൃഷ്ണ പ്രതാപും തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം.
വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ മുകളിലത്തെ നിലയിലെ താമസക്കാർ പുലർച്ചെ ബഹളം കേട്ട് എഴുന്നേറ്റപ്പോഴാണ് വെട്ടേറ്റ നിലയിൽ സാബിത്തിനെ കണ്ടത്. എടത്തല പൊലീസെത്തി രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.