21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

March 12, 2024
February 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024

ഹല്‍ദ്വാനി സംഘര്‍ഷം; ഒരാള്‍ കൂടി അറസ്റ്റില്‍, ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു

Janayugom Webdesk
ലക്നൗ
February 11, 2024 9:49 pm

ഹല്‍ദ്വാനിയില്‍ പള്ളിയും മദ്രസയും പൊളിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തിന്റെ സൂത്രധാരനെന്നാരോപിച്ചാണ് അബ്ദുള്‍ മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഇയാള്‍ ഡല്‍ഹിയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. മദ്രസയും പള്ളിയും സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയാണ് മാലിക്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി മാലിക് അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാലിക് ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 

സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുസ്ലിം ഭൂരിപക്ഷ മേഖലയായ ബന്‍ഭൂല്‍പൂര പരിസരത്തുനിന്ന് ഇതുവരെ 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിന് അയവുവന്നതോടെ പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Hald­wani con­flict; One more per­son was arrest­ed and the inter­net was restored

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.