പാതി വിലയ്ക്ക സ്ക്കൂട്ടറും, ലാപ്ടോപും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ യുഡിഎഫിലെ മുസ്ലീംലീഗ് എംഎല്‍എ നജീബ് കാന്തപുരത്തിന്റെ വാദങ്ങള്‍ പൊളിയുന്നു.മുദ്രാ ചാരിറ്റബിള്‍ ട്രസ്റ്റ് ബാങ്ക് വഴിയാണ് പണം സ്വീകരിച്ചതും, എന്‍ജിഒ കോണ്‍ഫെഡറേഷനു കൈമാറിയതെന്നുമായിരുന്നു പെരിന്തല്‍മണ്ണ എംഎല്‍എ കൂടിയായ നജീബ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
എന്നാല്‍ ക്യാഷായി പണം പറ്റിയതിന്റെ റസീപ്റ്റ് ഒരു സ്വകാര്യ ചാനലിനു ലഭിച്ചു. പണം നഷ്ടമായ പൊന്ന്യാകുറുശ്ശി സ്വദേശി നിരഞ്ജനയില്‍ നിന്ന് ക്യാഷ് ആയാണ് പണം വാങ്ങിയത്.ക്യാഷ് എന്ന് രേഖപ്പെടുത്തി ഈ റസീപ്റ്റും നല്‍കി. ക്യാഷ് ആയാണ് പണം കൈമാറിയത് എന്ന് പെരിന്തല്‍മണ്ണ പൊലീസില്‍ നല്‍കിയ പരാതിയിലും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.