19 February 2026, Thursday

Related news

February 18, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 17, 2026
February 15, 2026
February 15, 2026
February 15, 2026
February 13, 2026

ഹമാസ് വ്യോമസേനാ മേധാവി കൊല്ലപ്പെട്ടു

Janayugom Webdesk
ജെറുസലേം
October 15, 2024 10:48 pm

ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ വ്യോമസേനാ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം. സെപ്റ്റംബറില്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ സമെര്‍ അബു ദഖ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയും സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയ മുന്‍ ഹമാസ് ഏരിയല്‍ അറേ മേധാവി അസെം അബു റകബയുടെ പിന്‍ഗാമിയായിയിരുന്നു സമെര്‍ അബു ദഖ. ഹമാസിന്റെ നിരവധി ഡ്രോണ്‍ ആക്രമണങ്ങളില്‍ പങ്കാളിയായിരുന്നു സമീര്‍ അബു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തിന് പിന്നില്‍ അബു ദഖ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.