1 January 2025, Wednesday
KSFE Galaxy Chits Banner 2

ദേശീയ ഐക്യ കരാറില്‍ ഒപ്പുവച്ച് ഹമാസും ഫതഹും

Janayugom Webdesk
ബെയ‍്ജിങ്
July 23, 2024 10:34 pm

ചൈനയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ രൂപീകരിച്ച ദേശീയ ഐക്യ കരാറില്‍ ഒപ്പുവച്ച് ഹമാസും ഫതഹും. യുദ്ധാനന്തരം ഗാസയുടെ മേലുള്ള പലസ്തീന്റെ നിയന്ത്രണം നിലനിര്‍ത്താനുള്ള കരാറിലാണ് ഹമാസും ഫതഹും ഉള്‍പ്പെടെ 14 പലസ്തീന്‍ ഗ്രൂപ്പുകള്‍ ഒപ്പുവച്ചത്. മൂന്ന് ദിവസം നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് ചൈന മുന്നോട്ടുവച്ച കരാര്‍ സംഘടനകള്‍ അംഗീകരിച്ചത്. യുദ്ധാനന്തരമുള്ള ഗാസയിലെ പദ്ധതിക്ക് കരാറിലൂടെ അടിത്തറയിട്ടുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. പലസ്തീന്റെ ആഭ്യന്തര കാര്യമാണ് ഐക്യ സര്‍ക്കാരെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയില്ലാതെ അത് സാധ്യമാകില്ലെന്നും വാങ് ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ക്രിയാത്മക പങ്ക് വഹിക്കാൻ ചെെന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടക്കാല ദേശീയ ഐക്യ സര്‍ക്കാര്‍ സ്ഥാപിക്കുക, തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏകീകൃത പലസ്തീന്‍ നേതൃത്വം രൂപീകരിക്കുക, പുതിയ പലസ്തീന്‍ നാഷണല്‍ കൗണ്‍സിലിന്റെ സ്വതന്ത്ര തെരഞ്ഞെടുപ്പ്, ഇസ്രയേല്‍ ആക്രമണങ്ങളെ അഭിമുഖീകരിക്കുന്ന പൊതു ഐക്യ പ്രഖ്യാപനം എന്നീ നിര്‍ദേശങ്ങളാണ് കരാറില്‍ ചൈന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനയുടെ ആതിഥേയത്വത്തില്‍ നടന്ന ചര്‍ച്ചയും ദേശീയ ഐക്യ കരാറും ഇതുവരെ സംഘടിപ്പിച്ച സമാധാനശ്രമങ്ങളില്‍ ഏറ്റവും മികച്ചതാണെന്ന് പലസ്തീന്‍ നാഷണല്‍ ഇനിഷ്യേറ്റീവ് സെക്രട്ടറി ജനറല്‍ മുസ്തഫ ബര്‍ഗൂതി പറഞ്ഞു. ഹമാസിനും ഫതഹിനുമിടയിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ചൈന അനുരഞ്ജന ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാന്‍ തീരുമാനിച്ചത്. ഹമാസ് സംഘത്തെ പ്രതിനിധികരിച്ച് മൂസ അബു മര്‍സൂക്കും ഫതഹ് പ്രതിനിധിയായി ഡെപ്യൂട്ടി ഹെഡ് മഹ്‌മൂദ് അല്‍ അലൂലുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത്. 2006 ലെ പലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വന്‍ വിജയം നേടിയത് മുതല്‍ ഹമാസും ഫതഹും തമ്മില്‍ ഭിന്നതയിലായിരുന്നു. വെസ്റ്റ് ബാങ്കില്‍ ഫതഹ് ഓഫിസുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഭരണം കൈയാളിയിരുന്നത് പലസ്തീന്‍ അതോറിട്ടിയായിരുന്നു. 

Englidh sum­ma­ry ; Hamas and Fatah sign nation­al uni­ty agreement

You may also like this video

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.