പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി. മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ നീക്കം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. സമവായ ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു.
തിരുവല്ല വൈഎംസിഎ ഹാളിലായിരുന്നു സംഘര്‍ഷം. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സംഘര്‍ഷമുണ്ടായി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.രു മാസം മുൻപ് രതീഷ് പാലിയിൽ പ്രസിഡന്റായി രൂപീകരിച്ച മണ്ഡലം കമ്മറ്റി ഒരു കാരണവും കൂടാതെ കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. മണ്ഡലം കമ്മറ്റി പിരിച്ചു വിടുന്നുവെന്നൊരു വാചകം മാത്രമാണ് ഡിസിസി അറിയിച്ചത്.
ഈ തർക്കം പറഞ്ഞു തീർക്കുന്നതിന് വേണ്ടി ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കോച്ചുപറമ്പലിന്‍റെ സാന്നിധ്യത്തില്‍ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആർ. ജയകുമാർ രാവിലെ 11 മണിക്ക് തിരുവല്ല വൈഎംസിഎ യിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.സംഘർഷം കടുത്തതോടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഹാളിൽ നിന്നും ബലമായി പുറത്താക്കി.
തുടർന്നും ഹാളിനുള്ളിൽ സംഘർഷമുണ്ടായി. തിരുവല്ലപൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സഹോദരനും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനുമായ എൻ. ഷൈലാജിന്റെ നിർബന്ധം മൂലമാണത്രേ രതീഷ് പാലിയിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി പിരിച്ചു വിട്ടത്. എന്നിട്ട് ഷൈലാജിന്റെ വിശ്വസ്തനായ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ കമ്മറ്റി രൂപീകരിച്ചു.
ഇതേച്ചൊല്ലി എ, ഐ ഗ്രൂപ്പുകൾ തമ്മിൽ നീരസം നിലനിൽക്കുന്നതായി പറയപ്പെടുന്നു.ഡിസിസി പ്രസിഡന്റ് സതീഷ് ആണെങ്കിലും ഷൈലാജാണ് ഭരണമെന്നാണ് പൊതുവേയുള്ള ആരോപണം.
സുധാകരന്റെ വിശ്വസ്തനെന്ന നിലയിൽ ഷൈലാജ് പിൻസീറ്റ് ഡ്രൈവിങ് നടത്തുന്നുവെന്നാണ് പരാതിയും ശക്തമാണ് . പ്രൊഫ പി.ജെ കുര്യന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തിന് എത്തേണ്ടതായിരുന്നു
English Summary: Handcuffs at Congress Block Committee meeting
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.