21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 18, 2025
March 17, 2025
March 11, 2025
March 10, 2025
March 8, 2025
March 2, 2025
February 28, 2025
February 27, 2025
February 26, 2025

എൽദോസ് കുന്നപ്പിള്ളി എംഎല്‍എ മോശക്കാരന്‍: പരാതിക്കാരി

മദ്യപിച്ച് നിരന്തരം മര്‍ദിച്ചിരുന്നു, പരാതി പിൻവലിക്കാൻ 30ലക്ഷം തരാമെന്ന് പറഞ്ഞു
Janayugom Webdesk
തിരുവനന്തപുരം
October 12, 2022 11:39 am

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ പീഡന പരാതി സത്യസന്ധമാണെന്ന് ആലുവ സ്വദേശിനിയായ അധ്യാപിക. കേസ് ഒത്തുതീർപ്പാക്കിയാൽ 30ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞതായും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയതെന്നും യുവതി വെളിപ്പെടുത്തി.

എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെയാണ് ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചത്. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങിയെന്നും, കോവളത്ത് വച്ച് പരസ്യമായി മര്‍ദിച്ചുവെന്നും യുവതി പറയുന്നു. കോവളത്തുവച്ച് മര്‍ദിക്കുന്ന കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചതെന്നും, പൊലീസ് വന്നപ്പോൾ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി വിട്ടെന്നും യുവതി വെളിപ്പെടുത്തുന്നു. മർദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിക്കാരി പറഞ്ഞു.

Eng­lish Sum­ma­ry: Harass­ment com­plaint against Eld­hose Kunnappilly
You may also like this video

YouTube video player

 

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 20, 2025
March 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.