14 October 2024, Monday
KSFE Galaxy Chits Banner 2

വനിതാ ട്രെയ്‌നി പൈലറ്റ് നല്‍കിയ പീഡനപ്പരാതിയില്‍ അറസ്റ്റ് വൈകും

Janayugom Webdesk
തിരുവനന്തപുരം
May 24, 2022 12:31 pm

പരിശീലകനെതിരെ വനിതാ ട്രെയ്‌നി പൈലറ്റ് നല്‍കിയ പീഡനപ്പരാതിയില്‍ അറസ്റ്റ് വൈകും. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച ഫ്‌ലയിങ് അക്കാദമിയിലെ പരിശീലകനെ മേയ് 31 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ട്. കോടതി ഇനി കേസ് പരിഗണിക്കുമ്പോള്‍ നല്‍കുന്ന നിര്‍ദേശമനുസരിച്ച് മാത്രമേ പൊലീസിനു തുടര്‍നടപടികളിലേക്ക് കടക്കാനാകൂ.

ഇതിനിടെ പരാതിക്കാരിക്കെതിരെ മറ്റൊരു വനിതാ ട്രെയ്‌നി ജാതി അധിക്ഷേപം സംബന്ധിച്ച പരാതി വലിയതുറ പൊലീസില്‍ നല്‍കി. പരാതി ശംഖുമുഖം അസി.കമ്മിഷണര്‍ അന്വേഷിക്കും. പരിശീലനത്തിന്റെ ഭാഗമായി വിമാനം പറത്തുമ്പോള്‍ ഉള്‍പ്പെടെ പരിശീലകന്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതി വലിയതുറ പൊലീസില്‍ മാര്‍ച്ചില്‍ നല്‍കിയ പരാതി. ജനുവരിയിലാണ് സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം പരാതിപ്പെട്ടത് സ്ഥാപനത്തിലാണ്.

ഇവിടെ ആഭ്യന്തര അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസിലും പരാതിപ്പെട്ടത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതിന്  പിന്നാലെയാണ് പരിശീലകന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയത്. 31 വരെ കോടതി അറസ്റ്റ് വിലക്കിയതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല.

Eng­lish sum­ma­ry; harass­ment com­plaint filed by the female trainee pilot, Arrest delayed

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.