ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ ഫിസിയോ തെറാപ്പിസ്റ്റ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബി മഹേന്ദ്രൻ നായരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സംഭവത്തിൽ ഇയാൾക്കെതിരെ വെള്ളയിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാൾ ഒളിലാണ്. സംഭവം നടന്ന അന്നുതന്നെ ഇയാൾ കോഴിക്കോട് വിട്ടിട്ടുണ്ടെന്നും ഇയാളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വെള്ളയിൽ എസ് എച്ച് ഒ അഷറഫ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് ബീച്ച് ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തിയ പെൺകുട്ടിയെ ഇയാൾ ചികിത്സയ്ക്കിടെ പീഡിപ്പിച്ചത്. ഒരു മാസമായി ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്ക് എത്തുന്ന പെൺകുട്ടിയെ ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി എത്തിയപ്പോൾ ആരോഗ്യപ്രവർത്തക തിരക്കിലായതിനാൽ മഹേന്ദ്രനാണ് ചികിത്സ നടത്തിയത്. ഇതിനിടയിലാണ് പീഡിപ്പിച്ചതെന്നാണ് പരാതി. വ്യാഴാഴ്ച്ച പെൺകുട്ടി വീണ്ടും ചികിത്സയ്ക്കെത്തിയപ്പോൾ ആരോഗ്യപ്രവർത്തകയെ അറിയിക്കുകയും തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലിസിൽ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയിൽ നിന്ന് വിവരം ശേഖരിച്ച ശേഷം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഈമാസം ആദ്യമാണ് ഇയാൾ ബീച്ച് ആശുപത്രിയിൽ ജോലിക്കെത്തിയത്.
English Summary: Harassment during treatment: Suspension of physiotherapist
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.