ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗ് എല്ലാ വിധത്തിലുമുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഹര്ഭജന് തീരുമാനം അറിയിച്ചത്. 2016ലാണ് ഹര്ഭജന് അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. അതേസമയം ഐപിഎല്ലില്‍ താരം സജീവമായി തുടരുകയായിരുന്നു.
1998ലാണ് ഹർഭജൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങൾ അക്കൊല്ലം തന്നെ നടന്നു. 2006ൽ ടി20 അരങ്ങേറ്റവും നടന്നു. 367 അന്താരാഷ്ട്ര മത്സരങ്ങളും, 334 ലിസ്റ്റ് എ മത്സരങ്ങളും, 198 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഹർഭജൻ കരുത്ത് കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 711 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2007 ലെ ടി20 ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലംഗമായിരുന്നു.
ENGLISH SUMMARY:Harbhajan Singh retires from cricket
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.