17 May 2024, Friday

Related news

May 11, 2024
May 10, 2024
May 9, 2024
May 8, 2024
May 3, 2024
May 3, 2024
May 2, 2024
April 30, 2024
April 21, 2024
April 15, 2024

ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
December 24, 2021 4:15 pm

ഇ​ന്ത്യ​ന്‍ ഓ​ഫ് സ്പി​ന്ന​ര്‍ ഹ​ര്‍​ഭ​ജ​ന്‍ സിം​ഗ് എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഹ​ര്‍​ഭ​ജ​ന്‍ തീ​രു​മാ​നം അ​റി​യി​ച്ച​ത്. 2016ലാ​ണ് ഹ​ര്‍​ഭ​ജ​ന്‍ അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ന്‍ ജേ​ഴ്‌​സി അ​ണി​ഞ്ഞ​ത്. അതേസമയം ഐ​പി​എ​ല്ലി​ല്‍ താരം സ​ജീ​വ​മാ​യി തുടരുകയായിരുന്നു.

1998ലാ​ണ് ഹ​ർ​ഭ​ജ​ൻ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ടെ​സ്റ്റ്, ഏ​ക​ദി​ന അ​ര​ങ്ങേ​റ്റ​ങ്ങ​ൾ അ​ക്കൊ​ല്ലം ത​ന്നെ ന​ട​ന്നു. 2006ൽ ​ടി20 അ​ര​ങ്ങേ​റ്റ​വും ന​ട​ന്നു. 367 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളും, 334 ലി​സ്റ്റ് എ ​മ​ത്സ​ര​ങ്ങ​ളും, 198 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ലും ഹ​ർ​ഭ​ജ​ൻ ക​രു​ത്ത് കാ​ട്ടി. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ 711 വി​ക്ക​റ്റു​ക​ൾ നേ​ടി​യിട്ടുണ്ട്. 2007 ലെ ​ടി20 ലോ​ക​ക​പ്പും, 2011 ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പും നേ​ടി​യ ഇ​ന്ത്യ​ൻ ടീമിലംഗമായിരുന്നു.

ENGLISH SUMMARY:Harbhajan Singh retires from cricket
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.