സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിജെപി തലശേരി നിയോജക മണ്ഡലം പ്രസിഡന്റ് കൊമ്മല്‍വയല്‍ ശ്രീശങ്കരാലയത്തില്‍ കെ ലിജേഷ് (37), പുന്നോല്‍ സ്വദേശി കെ വി വിമിന്‍ (26), അമല്‍ മനോഹരന്‍ (26), ഗോപാല്‍പേട്ട സുനേഷ്‌നിവാസില്‍ എം സുനേഷ് (മണി 39) എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ അപേക്ഷ. എന്നാല്‍ തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
ഈ നാല് പ്രതികളും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. ഗൂഢാലോചനയിലും പ്രതികള്‍ക്ക് സഹായം ചെയ്തു നല്‍കിയതിലുമാണ് ഇവര്‍ പിടിയിലായത്. പൊലീസ് മര്‍ദ്ദിച്ചുവെന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നാം പ്രതി ലിജേഷ് പരാതി ഉന്നയിച്ചു.
english summary; Haridasan murder; Four accused have been remanded in police custody
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.