പുന്നോൽ താഴെവയലിൽ സിപിഎം പ്രവർത്തകൻ ഹരിദാസ(54)നെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ കൊടകര കുഴൽപ്പണ കേസിലെ പ്രതിയെന്നും റിപ്പോർട്ട്.
ബിജെപി സംസ്ഥാന നേതൃത്വത്തെത്തന്നെ മുൾമുനയിലാക്കിയ കൊടകര കേസിലെ പ്രതിയും ഹരിദാസൻ വധക്കേസിൽ ഉൾപ്പെട്ടതോടെ പൊലീസ് കേസന്വേഷണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ചു.
കുടകിലെ ഒന്നരക്കോടിയുടെ കുഴൽപ്പണ തട്ടിപ്പ് കേസിലും ഉൾപ്പെട്ട ചിലരും ഹരിദാസൻ വധക്കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ നിഖിൽ, ദീപു എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.
ഇരുവരും ചെന്നൈയിലുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് കേരള പൊലീസ് ചെന്നൈയിൽ ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തി വരികയാണ്. കേസിൽ ആത്മജൻ എന്ന ഒരാളെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഗൂഢാലോചന കേസിൽ പ്രതികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് ഉൾപ്പെടെ നാലു പേർ നേരത്തെ അറസ്റ്റിലായിരുന്നു.
റിമാൻഡിലായിരുന്ന ഇവരെ നാലു പേരേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. ഇന്ന് ഇവരെ കോടതിയിൽ ഹാജറാക്കും. ഇതുവരെ പന്ത്രണ്ട് പേരാണ് ഈ കേസിൽ അറസ്റ്റിലായിട്ടുള്ളത്.
english summary; Haridasan murder: One of the accused is also accused in a money laundering case.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.