6 May 2024, Monday

Related news

December 13, 2023
December 7, 2023
September 8, 2023
March 9, 2023
October 4, 2022
October 1, 2022
June 6, 2022
June 6, 2022
May 31, 2022
May 30, 2022

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാർത്തി ചിദംബരത്തിന് സമൻസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2023 11:47 am

2011ൽ 263 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യുന്നതിനായി കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു.
ഈയാഴ്ച ന്യൂഡൽഹിയിലെ ഓഫീസിൽ ഹാജരാകാന്‍ സമന്‍സില്‍ ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം കാര്‍ത്തിയെ ചോദ്യം ചെയ്യുകയും വസതിയില്‍ സിബിഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കൂടാതെ കേസില്‍ ഭാസ്‌കരരാമനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഐഎൻ‌എക്‌സ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌‌ടറേറ്റ് നേരത്തെ പിടിച്ചെടുത്തിരുന്നു. 11.04 കോടിരൂപയുടെ സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തത്. മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകനും ശിവഗംഗയിൽ നിന്നുള്ള കോൺഗ്രസ് എം.പിയുമാണ് കാർത്തി. 

Eng­lish Sum­ma­ry: Kar­ti Chi­dambaram sum­moned in mon­ey laun­der­ing case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.