വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയ ഹരിപ്പാട് പല്ലന സ്വദേശിക്ക് എംപോക്സ് അല്ലെന്ന് പരിശോധനഫലം. ബഹ്റിനിൽ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പല്ലന സ്വദേശിയുടെ രക്ത സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. രക്തസാമ്പിൾ വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനത്തെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിൽ അയച്ചിരുന്നു.
ഇന്ന് കിട്ടിയ പരിശോധന ഫലത്തിലാണ് എം പോക്സ് അല്ലെന്ന് സ്ഥിരീകരണമുണ്ടായത്. എങ്കിലും ഇയാൾ കുറച്ച് ദിവസം കൂടി നിരീക്ഷണത്തിലായിരിക്കും. സർക്കാർ നിർദ്ദേശം അനുസരിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജെ ബ്ലോക്കിൽ എം പോക്സിനായി പ്രത്യേക നിരീക്ഷണ വാർഡ് തുറന്നിട്ടുണ്ട്. പന്ത്രണ്ട് കിടക്കകളുള്ള വാർഡാണ് തുറന്നിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.