തൂക്കുപാലം ഹരിത ഫിനാന്‍സിലെ മനേജര്‍ ശാലിനി ഹരിദാസിന്റെ ബാഗില്‍ നിന്നും നെടുങ്കണ്ടം പൊലീസ് പിടിച്ചെടുത്ത തുക വിട്ട് നല്‍കുവാന്‍ നെടുങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി. ആവശ്യപ്പെടുന്ന സമയത്ത് തുക തിരിച്ച് നല്‍കണമെന്ന വ്യവസ്ഥയിലാണ് തുക വിട്ടുനല്‍കുവാന്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലാണ് 1,24,500 രൂപ വിട്ട് നല്‍കുന്നത്. 2019 ജൂലൈ 12ന് ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് ശാലിനി, മഞ്ചു, രാജ്കുമാര്‍ എന്നിവരെ നെടുങ്കണ്ടം പൊലീസിന് കൈമാറിയത്.തൂക്കുപാലം ഹരിതാ ഫിനാന്‍സ് സ്ഥാപനത്തിലെ മാനേജരായിരുന്ന ശാലിനിയുടെ വാനിറ്റി ബാഗില്‍ നിന്നും പൊലീസ് തുക കണ്ടെത്തിയിരുന്നു. ഈ തുകയുടെ ഉടമസ്ഥാവകാശം പറഞ്ഞ് ആരും എത്താത്തതും ഹരിതാ ഫിനാന്‍സ് ചീറ്റിംഗ് കേസില്‍ ശാലിനിയ്ക്ക് ക്രൈം ബ്രാഞ്ച് ഇതുവരെ ചാര്‍ജ്ജ് ഷീറ്റ് നല്‍കാതിരുന്നുതും തുക വിട്ട് നല്‍കുവാന്‍ കാരണമായി. നിലവില്‍ ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐയുടെ അന്വേഷണം നടന്ന വരികയാണ്.
ക്രൈം 302/2019 പ്രകാരം നടന്ന് വരുന്ന കേസില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയിട്ടില്ല. പൊലീസ് കണ്ടെത്തിയ തുക ശാലിനി ഏലക്കാ വിറ്റ് കിട്ടിയ തുകയാണെന്നും ശാലിനിയ്ക്ക് വേണ്ടി അഡ്വ. റിജോ ലാലി ജോസ് കോടതിയില്‍ വാദിച്ചു. പൊലീസ് കസ്റ്റടിയില്‍ ഇരുന്ന് രൂപ നശിച്ച് പോകുവാനുള്ള സാധ്യതയും കോടതിയില്‍ അറിയിച്ചതോടെ കോടതി ശാലിനിയുടെ തുക ഉപാധികളോടെ വിട്ട് നല്‍കുവാന്‍ ഇടക്കാല ഉത്തരവ് ഇടുകയായിരുന്നു.
തൂക്കുപാലം ഹരിതാ ഫിനാന്‍സ് മാനേജര്‍ രാജ്കുമാര്‍ പീരുമേട് ജയിലില്‍ റിമാന്റ് കസ്റ്റഡിയില്‍ ഇരിക്കെ 2019 ജൂലൈ 21ന് മരണപെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് 197000 രൂപയും, ചെക്ക് ലീഫുകളും, മുദ്രപത്രങ്ങളും എന്നിവ പൊലീസ് കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നു. തോണക്കാട് മഞ്ഞപ്പള്ളില്‍ ശാലിനി ഹരിദാസ് (43), വെന്നിപ്പറമ്പില്‍ മഞ്ജു (33) എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതി ശാലിനിയില്‍ നിന്നും 1.24500 രൂപയും, വാടക വീട്ടില്‍ നിന്നും 72500 രൂപയും കണ്ടെത്തിയിരുന്നു. തൂക്കുപാലം ഹരിത ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ വായ്പക്കു അപേക്ഷിച്ചവരില്‍ നിന്നാണു 1000 മുതല്‍ 25000 രൂപ വരെ വായ്പ നല്‍കുന്നതിനുള്ള പ്രൊസസിങ് ഫീ ഇനത്തില്‍ തട്ടിയെടുത്തയാണ് കേസ്.
english summary;haritha Finance Cheating Case updates
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.