മാങ്കുളത്ത് നാളെ ജനകീയ ഹർത്താൽ. മാങ്കുളം പഞ്ചായത്തിൽ കർഷക മലയോര സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ടുള്ള പുതിയ ഉത്തരവ് പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹാർത്താൽ. മാങ്കുളത്തെ കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജനകീയ മുന്നണി ഉണ്ടാക്കിയാണ് പ്രതിഷേധത്തിനിറങ്ങുന്നതെന്ന് നേതാക്കൾ അറിയിച്ചു. പ്രതിഷേധ കൂട്ടായ്മ മുൻ എം പി ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ അദ്ധ്യക്ഷത വഹിയ്ക്കും. കെ എം ഷാജി,ടി കെ ഷാജി,എ പി സുനിൽ,ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ എന്നിവര്‍ പങ്കെടുക്കും.
English Summary: Hartal tomorrow in Mankulam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.