6 February 2026, Friday

Related news

February 6, 2026
February 6, 2026
January 6, 2026
October 27, 2025
October 25, 2025
July 7, 2025
June 22, 2025
May 15, 2025
May 11, 2025
May 4, 2025

”2 വർഷമായി മദ്യപിച്ചിട്ടില്ല, ഭയം കൊണ്ടാണ് വാഹനമെടുത്ത് പോയത്”; വാഹനാപകടത്തിൽ പ്രതികരണവുമായി മണിയൻപിള്ള രാജു

Janayugom Webdesk
തിരുവനന്തപുരം
February 6, 2026 9:46 am

തിരുവനന്തപുരത്ത് യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്ന് കാർ ഓടിച്ച നടൻ മണിയൻപിള്ള രാജു പോലീസ്‌റ്റേഷനിൽ എത്തി. 2 വർഷമായി മദ്യപിച്ചിട്ടില്ലെന്നും അപകടത്തെ തുടർന്ന് പാനിക്ക് ആയതിനെ തുടർന്നാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻപിള്ള പൊലീസിന് മൊഴി നൽകി. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് നടൻ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

മണിയൻപിള്ളയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുമാണ് പൊലീസിന്റെ നീക്കം. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ വെച്ച് നടൻ ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 2 ബൈക്ക് യാത്രികർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. തിരുവനന്തപുരം മ്യുസിയം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്‌തത്‌ .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.