15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025
March 12, 2025
March 9, 2025
March 8, 2025
March 8, 2025

വിദ്വേഷ മുദ്രാവാക്യം: 307 പേർക്ക് എതിരെ കേസെടുത്തു

Janayugom Webdesk
കാഞ്ഞങ്ങാട്
July 26, 2023 8:51 pm

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിവാദപരമായ മുദ്രാവാക്യം മുഴക്കിയതിന് കേസെടുത്തു.
മുസ്ലീം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഫൈസൽ ബാബു അടക്കം 307 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി, യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റികളുടെ പരാതിയിലാണ് കേസ്. അബ്ദുൾ സലാം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കൊളത്തൂർ, മുസ്തഫ തായന്നൂർ, കുഞ്ഞാമു കൊളവയൽ, സമദ് കൊളവയൽ, റഫീഖ് കൊത്തിക്കാൽ എന്നിവർക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേരും പ്രതിപ്പട്ടികയിലുണ്ട്.
‘അമ്പല നടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തി’ക്കുമെന്ന് ആഹ്വാനം ചെയ്യുമെന്നായിരുന്നു മുദ്രാവാക്യം. സംഭവം വിവാദമായതിനെതുടർന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്ത കാഞ്ഞങ്ങാട് പട്ടാക്കൽ സ്വദേശി അബ്ദുൾ സലാമിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.

eng­lish summary;Hate slo­ga­neer­ing: Case reg­is­tered against 307 people
you may also like this video;

YouTube video player

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.