3 March 2026, Tuesday

Related news

March 1, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026

വിദ്വേഷ പ്രസംഗം: ഹിന്ദു ജാഗരണ വേദികെ നേതാവ് അറസ്റ്റിൽ

Janayugom Webdesk
മംഗളൂരു
November 18, 2025 6:34 pm

ഉഡുപ്പി നഗരത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ജാഗരണ വേദികെ നേതാവ് അറസ്റ്റിൽ. അജ്ജാർക്കാടിലെ മർനെ നദിബെട്ടു നിവാസി രത്‌നാകർ അമീനാണ് (49) അറസ്റ്റിലായത്.

ശനിയാഴ്ച ഡൽഹി ബോംബ് സ്‌ഫോടന സംഭവത്തെ അപലപിച്ച് ഉഡുപ്പിയിലെ ജട്ക സ്റ്റാൻഡിന് സമീപം ഹിന്ദു ജാഗരണ വേദികെ യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിൽ രത്‌നാകർ അമീൻ പ്രസംഗിച്ചതായി പൊലീസ് പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഉഡുപ്പി ടൗൺ പൊലീസ് ഇൻസ്പെക്ടർ മഞ്ജുനാഥ് വി. ബാഡിഗറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവരങ്ങൾ ശേഖരിച്ച് പ്രതിയെ പിന്തുടർന്നു.

ചൊവ്വാഴ്ച രാവിലെ രത്‌നാകർ അമീനിനെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് പിന്നീട് കോടതിയിൽ ഹാജരാക്കി.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.