ഹാത്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 122 ആയി. മരിച്ചവരില്‍ 110 സ്ത്രീകള്‍,അഞ്ച് കുട്ടികള്‍, ആറ് പുരുഷന്‍മാര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യ സംഘാടകന്‍ ദേവ പ്രകാശ് മധുക്കറിനും, പരിപാടിയുടെ മറ്റ് സംഘാടകര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. 105,110,126(2) 223,238 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അതേസമയം സംഭവത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കണമെന്ന് അഭിഭാഷകനായ വിശാല്‍ തീവാരി ഹര്‍ജി നല്‍കി. അന്വേഷണത്തിനുവേണ്ടി അഞ്ചംഗ സമിതി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജി അഭിഭാഷകനായ ഗൗരവ് ദ്വിവേദി അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
English Summary:
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.