22 January 2026, Thursday

Related news

January 12, 2026
November 14, 2025
November 8, 2025
October 16, 2025
October 8, 2025
July 8, 2025
July 5, 2025
July 2, 2025
June 26, 2025
June 13, 2025

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; ബുധനാഴ്ചയ്ക്ക് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 10, 2023 9:15 pm

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം അടുത്ത ബുധാഴ്ചയ്ക്ക് മുമ്പ് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. ശമ്പളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. ഇതുവരെയും ശമ്പളം നൽകിയിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി കർശന നിർദേശം നൽകിയത്. ബുധനാഴ്ചയ്ക്കകം ശമ്പളം വിതരണം ചെയ്യാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. വരുമാനം വർധിപ്പിക്കാനുള്ള മാനേജ്മെന്റിന്റെ ഒരു നടപടിയും സ്റ്റേ ചെയ്യില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ വ്യക്തമാക്കി.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരനായ ആർ ബാജിയടക്കമുള്ളവർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ ശമ്പളം നൽകാനായി കെഎസ്ആർടിസിക്ക് സർക്കാർ 103 കോടി രൂപ നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. എന്നാൽ കെഎസ്ആർടിസി ജീവനക്കാരും സർക്കാരും തമ്മിൽ തൊഴിലാളി-തൊഴിലുടമ ബന്ധമല്ലെന്നും ജീവനക്കാരെ നിയമിക്കുന്നത് കെഎസ്ആർടിസിയാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ നൽകി. ഇതോടെ ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. നിരവധി തവണ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ വീഴ്ചയുണ്ടാകരുതെന്ന് ഹൈക്കോടതി കെഎസ്ആർടിസിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Eng­lish Sum­ma­ry: HC orders KSRTC employ­ees to pay their salary before Wednesday
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.