22 January 2026, Thursday

Related news

January 16, 2026
January 9, 2026
December 27, 2025
December 4, 2025
December 3, 2025
November 25, 2025
November 22, 2025
November 19, 2025
November 17, 2025
October 22, 2025

മകളെ വിവാഹം ചെയ്യാൻ സമ്മതിച്ചില്ല; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ വൃദ്ധൻ മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 22, 2025 10:20 am

മകളെ വിവാഹം ചെയ്യാൻ സമ്മതിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ വൃദ്ധൻ മരിച്ചു. തിരുവനന്തപുരം മംഗലപുരം പാട്ടത്തിൽ സ്വദേശി താഹ (67) ആണ് മരിച്ചത്. സംഭവത്തില്‍ സമീപവാസിയായ താഹയുടെ ബന്ധു റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയറ്റിൽ ഒന്നിലധികം തവണ കുത്തേറ്റ താഹയുടെ കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു. 

ആക്രമണം തടയാനെത്തിയ താഹയുടെ ഭാര്യയെയും പ്രതി ആക്രമിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. താഹയുടെ ഭാര്യയെ അസഭ്യം പറഞ്ഞു പിടിച്ചുതള്ളിയ ശേഷമാണ് ഹാളിലിരുന്ന താഹയെ തടഞ്ഞുനിര്‍ത്തി വയറിലും നെഞ്ചിലും കുത്തിയത്. തുടര്‍ന്ന് റാഷിദ് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.