23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024

അമ്മ മരിച്ചതറിഞ്ഞില്ല; പതിനൊന്നുകാരന്‍ അമ്മയ്‌ക്കൊപ്പം വീട്ടില്‍ താമസിച്ചത് രണ്ട് ദിവസം

Janayugom Webdesk
ബംഗളൂരു
March 2, 2023 6:38 pm

ബംഗളൂരില്‍ അമ്മ മരിച്ചതറിയാതെ പതിനൊന്നുകാരന്‍ അമ്മയ്‌ക്കൊപ്പം വീട്ടില്‍ താമസിച്ചത് രണ്ട് ദിവസം.ഫെബ്രുവരി 26നാണ് സംഭവം. 44 കാരിയായ അന്നമ്മയാണ് ഉറക്കത്തിനിടെ ഷുഗര്‍ കുറഞ്ഞിനെ തുടര്‍ന്ന് മരിച്ചത്. വൃക്ക രോഗത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.

മകന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനായി പുറത്ത് പോകുന്നത് സ്ഥിരമായിരുന്നു. കളിക്കിടയില്‍ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുകയാണ് പതിവ്. മകന്‍ തിരികെ വീട്ടില്‍ വരുമ്പോഴെല്ലാം അമ്മ ഉറക്കമായിരിക്കും. കുട്ടി കളിക്കാന്‍ പോയതുകൊണ്ട് തന്നോട് പിണങ്ങിയിരിക്കുകയാണ് എന്നാണ് മകന്‍ കരുതിയിരുന്നത്. എന്നാല്‍ ലോ പ്രഷര്‍ ഉള്ള അന്നമ്മ മരിച്ച വിവരം മകന്‍ അറിഞ്ഞിരുന്നില്ല. അമ്മ തന്നോട് ഒന്നും മിണ്ടുന്നില്ലെന്നും എപ്പോഴും ഉറക്കമാണെന്നും സുഹൃത്തുക്കളോടും മറ്റും മകന്‍ പറയുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയൽവാസികൾ വീട് പരിശോധിച്ചപ്പോഴാണ് അന്നമ്മയുടെ മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തില്‍ ആര്‍ടി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച അന്നമ്മയും മകനും ഭര്‍ത്താവിന്റെ മരണശേഷം ഗംഗാനഗറിലെ യെല്ലമ്മ ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. അന്നമ്മ വീട്ടുജോലി ചെയ്തായിരുന്നു മകനെ പഠിപ്പിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ജോലിക്ക് പോയിരുന്നില്ല. കുട്ടി സ്‌കൂളില്‍ പോയ സമയത്ത് പൊലീസും അയല്‍വാസികളും വീട് പരിശോധിച്ചത്. കുട്ടി ഇപ്പോള്‍ അമ്മയുടെ സഹോദരന്റെ വീട്ടിലാണുള്ളത്.

Eng­lish Summary;He did not know that his moth­er was dead; The eleven-year-old stayed at home with his moth­er for two days

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.