24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024

ഉറങ്ങിക്കിടന്ന ഭാര്യയെ വലിച്ചിഴച്ച് ട്രെയിനിന് മുന്നിലിട്ട് കൊലപ്പെടുത്തി

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.. ഭര്‍ത്താവിനായി പൊലീസ് തിരച്ചല്‍ തുടങ്ങി
Janayugom Webdesk
മുംബൈ
August 23, 2022 4:32 pm

മഹാരാഷ്ട്രയില്‍ പ്ലാറ്റഫോമില്‍ ഉറങ്ങി കിടന്ന യുവതിയെ ഭര്‍ത്താവ് ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. പാൽഘർ ജില്ലയിലെ വസായ് റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രതി തന്റെ ഭാര്യയെ റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കാണാം. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായ് റോഡ് റെയിൽവേ സ്‌റ്റേഷനിൽ തിങ്കളാഴ്ച നട്ടെല്ല് തളർത്തുന്ന സംഭവത്തിൽ ഭർത്താവ് ഭാര്യയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കൊടുങ്കാറ്റായി മാറി, പ്രതി തന്റെ ഭാര്യയെ റെയിൽ‌വേ ട്രാക്കിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണാം, അതിവേഗം പായുന്ന ഒരു ട്രെയിൻ ഈ സ്ഥലം കടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്.

പുലർച്ചെ 4:10ന് എക്‌സ്‌പ്രസ് പാതയിലൂടെ ട്രാക്കിലേക്ക് തള്ളുന്നത് കാണാം. അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ രണ്ട് കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്ന യുവതിയെ എക്‌സ്പ്രസിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് റെയിൽവേ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഭാജിറാവു മഹാജൻ പറഞ്ഞു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാര്യ കൊലപ്പെടുത്തിയ ശേഷം പ്രതി തന്റെ രണ്ട് മക്കളെയും കൈയില്‍ ഒരു ബാഗും എടുത്ത് പ്ലാറ്റ്‌ഫോമിൽ നിന്ന് ഓടിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇയാള്‍ പിന്നീട് ദാദറിലേക്കും കല്യാണിലേക്കും ട്രെയിനിൽ കയറുന്നത് കണ്ടവരുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുന്‍പ് ദമ്പതികൾ വഴക്കുണ്ടാക്കുന്നതും പിന്നീട് മക്കളുമായി പ്ലാറ്റ്‌ഫോമിൽ ഉറങ്ങുന്നതും കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: He dragged his sleep­ing wife and killed her in front of the train
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.