ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി രക്ഷപ്പെട്ട ഭർത്താവ് പൊലീസ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശി ഗൗരി അനിൽ സംബേകറെ (32) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാകേഷ് ആണ് പൂനെ പൊലീസിന്റെ പിടിയിലായത്. കോൾ ഡീറ്റെയിൽ റെക്കോഡുകൾ ഉപയോഗിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഭാര്യയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് കൊലപാതക വിവരം അറിയിച്ചതോടെയാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്. ഫ്ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാകേഷ് ഹിറ്റാച്ചിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതികൾ കഴിഞ്ഞ രണ്ട് മാസമായി ഹുളിമാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദൊഡ്ഡക്കണ്ണഹള്ളിയിലാണ് താമസിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.