23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

വിവാഹവാഗ്ദാനം നല്‍കി പ്രതിശ്രുത വധുവിനെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

*വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പരാതി നല്‍കി
*ലവ് ജിഹാദാണിതെന്ന് ബിജെപി 
Janayugom Webdesk
പട്ന
June 2, 2023 4:54 pm

ആറ് വർഷമായി പ്രതിശ്രുത വധുവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബീഹാര്‍ സ്വദേശി അറസ്റ്റില്‍. സംഭവത്തില്‍ പട്ന സ്വദേേശി അതിഫാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. 2017‑ൽ മറ്റൊരു സുഹൃത്താണ് അതിഫിന് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ നല്‍കിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2019ലാണ് പട്നയില്‍ വച്ച് ഇവരുടെ വിവാഹനിശ്ചയം നടന്നത്. എന്നാൽ അതിഫിന്റെ കുടുംബം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. വിവാഹ നിശ്ചയത്തിന് ശേഷം എല്ലാ ദിവസവും അതിഫ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ഫുൽവാരിഷരീഫ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

അതിഫിനെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. ഈ വർഷം മെയിലാണ് പ്രതി വിവാഹത്തില്‍ നിന്ന് പിന്മാറിയത്. പ്രതിയുടെ വീട്ടുകാര്‍ മതപരമായ കാരണങ്ങളാൽ വിവാഹത്തിന് സമ്മതിക്കില്ലെന്ന് എഫ്‌ഐ‌ആറിൽ പറയുന്നു. വിവാഹനിശ്ചയം അംഗീകരിക്കാനാകില്ലെന്നും വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്നും ആതിഫ് പെണ്‍കുട്ടിയെ അറിയിച്ചു. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഫുൽവാരിഷരീഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷഫീർ ആലം പറഞ്ഞു. അതേസമയം ലൈംഗികാതിക്രമമല്ല പകരം ലവ് ജിഹാദാണിതെന്ന് ബിജെപി നേതാവ് നിഖിൽ ആനന്ദ് പറഞ്ഞു. ഇന്ത്യയിലെയും വിദേശത്തെയും ഇസ്ലാമിക സ്ഥാപനങ്ങള്‍ മറ്റ് ഭൂരിപക്ഷ മതങ്ങളിലുള്ള പെൺകുട്ടികളെ വേട്ടയാടുകയാണെന്നും ഇവര്‍ക്ക് ധനസഹായം നൽകുന്നുണ്ടെന്ന് ആനന്ദ് പറഞ്ഞു. 

Eng­lish Summary:He tor­tured his fiancee for years with a promise of mar­riage; The youth was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.