7 December 2025, Sunday

Related news

December 2, 2025
June 8, 2025
May 31, 2025
May 6, 2025
April 24, 2025
January 20, 2025
August 31, 2024
April 13, 2024
March 15, 2024
November 8, 2023

ബന്ധുവായ വയോധികയെ കബളിപ്പിച്ച്‌ മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടി

തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റില്‍
Janayugom Webdesk
കോട്ടയം 
August 31, 2024 11:53 am

ബന്ധുവായ വയോധികയെ കബളിപ്പിച്ച്‌ മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ കാഞ്ഞിരപ്പളിയിൽ അറസ്റ്റില്‍. കാഞ്ചീപുരം സ്വദേശികളായ ആർ മുരുകേശ്(21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂവരും ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടില്‍ താമസിക്കാൻ എത്തിയിരുന്നു. 

വയോധികയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അക്കൗണ്ടില്‍ ഉണ്ടായിരുന്ന 1.4 ലക്ഷം രൂപ ഇവരുടെ തമിഴ്‌നാട്ടിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 36,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ചെയ്തു. രണ്ടാഴ്ചക്കുശേഷം വയോധിക ബാങ്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. ശാസ്ത്രീയ പരിശോധനയില്‍ പണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മൂവരെയും പിടികൂടുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.