
മദ്യപിച്ച് വാഹനമോടിച്ചതിന് കോടതിയിൽ പെറ്റിയടയ്ക്കാനെത്തിയ ആള്‍ മദ്യലഹരിയില്‍ കോടതി വളപ്പില്‍ വീണു. പുനലൂര്‍ കോടതി വളപ്പിലാണ് സംഭവം. ദ്യപിച്ച് വാഹനം ഓടിച്ചതിന് ഏരൂർ പൊലീസ് ചുമത്തിയ മുന്നൂറ് രൂപ പെറ്റിയടയ്ക്കാനാണ് സുരേഷ് കുമാർ കോടതിയിലെത്തിയത്. എന്നാല്‍ ആളുടെ നില്‍പ്പ് അത്ര പന്തിയല്ലെന്ന് കണ്ട മജിസ്ട്രറ്റ് കോടതി പിരിയും വരെ പുറത്ത് നിൽക്കാൻ വിധിച്ചു. പുറത്തായ സുരേഷ് വെളിയില്‍ പോയി വീണ്ടും മദ്യപിച്ച് എത്തുകയായിരുന്നു. പിന്നാലെ ലഹരി തലയ്ക്ക് പിടിച്ച് കാല് നിലത്തുറയ്ക്കാതെ വന്നതോടെ സുരേഷ് കുഴഞ്ഞ് വീണു. പൊലീസ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് ബോധം വരുത്തി സ്റ്റേഷനിലെത്തിച്ചു. ഇയാളുടെ ബന്ധുക്കളെ വിളിച്ചു വരുത്തി ആൾ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.