കുഴൂരിൽ ആറുവയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തി. ചാമ്പക്ക തരാമെന്നുപറഞ്ഞ് കുളത്തിനരികെ കൊണ്ടുപോയശേഷം കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പ്രതി ജിജോ പോലീസിന് മൊഴി നൽകിയതെന്നാണ് വിവരം. മുങ്ങിത്താഴുന്നതിനിടെ തിരികെക്കയറാൻ കുട്ടി ശ്രമിച്ചെങ്കിലും കുട്ടിയെ വീണ്ടും കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
ഇതിനിടെ, കുളത്തിനരികിലേക്ക് തങ്ങൾ പോകുമ്പോഴൊക്കെ അതിൽനിന്ന് വഴിതിരിച്ചുവിടാനും പ്രതി ശ്രമിച്ചെന്ന് സമീപവാസികൾ പറയുന്നു. പൊലീസ് ചോദ്യംചെയ്തപ്പോൾ മാത്രമാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും സ്റ്റേഷനിൽ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
തിരച്ചിലിന് പ്രതി ജോജോയും ഉണ്ടായിരുന്നു. പാടത്തിനടുത്തുവരെ കുട്ടി വന്നിരുന്നു. കുട്ടിയെ തിരിച്ച് ഓടിച്ചുവിട്ടു എന്നായിരുന്നു പ്രതി ആദ്യം പറഞ്ഞത്. ബൈക്ക് മോഷണക്കേസില പ്രതിയാണ് ജോജോ. നാട്ടിൽ ചെറിയ കളവുകളൊക്കെ ചെയ്തിട്ടുണ്ട്. സംസാരത്തിൽ സംശയം തോന്നിയപ്പോൾ, ചോദ്യം ചെയ്താൽ കിട്ടുമെന്ന് പൊലീസിനോട് പറഞ്ഞു. അത്രയുംനേരം ഞങ്ങളുടെകൂടെ തിരഞ്ഞ് നടക്കുകയായിരുന്നു. അടുത്ത് എവിടെയെങ്കിലും കുട്ടി ഉണ്ടാകും എന്നായിരുന്നു തിരയുമ്പോൾ ഞങ്ങളുടെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.