28 February 2026, Saturday

Related news

February 27, 2026
February 26, 2026
February 24, 2026
February 20, 2026
February 19, 2026
February 17, 2026
February 15, 2026
February 13, 2026
February 13, 2026
February 11, 2026

എല്ലാവർക്കും ആരോഗ്യം, കമ്മ്യൂണിറ്റി സ്പോർട്സ് നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
തൃക്കരിപ്പൂർ
February 8, 2026 8:10 pm

എല്ലാവർക്കും ആരോഗ്യം എന്ന ആശയം മുൻനിർത്തി കായിക നയം അംഗീകരിച്ച സംസ്ഥാനമാണ് കേരളമെന്നും സംസ്ഥാനത്ത് കമ്മ്യൂണിറ്റി സ്പോർട്സ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ലയിലെ നടക്കാവിൽ ജില്ലാ മൾട്ടി പർപ്പസ് സ്റ്റേഡിയം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന ലക്ഷ്യത്തിനപ്പുറം ഓരോ വാർഡുകളിലും കളിക്കളങ്ങൾ എന്ന ആശയവുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. നമ്മുടെ നാട്ടിൽ വിവിധങ്ങളായ ജീവിതശൈലി രോഗങ്ങൾ കൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവർക്കും കായിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതുണ്ട്. നമുക്ക് ശക്തമായ ഒരു കായിക സംസ്കാരം ആവശ്യമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതത്തിൽ നല്ലൊരു ശതമാനം കായിക മേഖലയ്ക്കായി മാറ്റിവെച്ചത് അതുകൊണ്ടാണ്. കമ്മ്യൂണിറ്റി സ്പോർട്സ് എന്ന ആശയം കൂടുതൽ വ്യാപിപ്പിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വിദ്യാർത്ഥികൾക്ക് കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. എന്നാൽ കോളേജ് കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ കായിക മേഖലയിൽ സജീവമാകാനുള്ള സാഹചര്യം ഉണ്ടാകുന്നില്ല. തൊഴിലിടങ്ങളിലേക്ക് കടക്കുന്നവർ ദിവസത്തിൽ അരമണിക്കൂറെങ്കിലും ലഘു വ്യായാമങ്ങൾക്കായി കണ്ടെത്തേണ്ടതുണ്ട്. കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിനിയോഗിച്ചത്. കായിക ഉച്ചകോടിയിലൂടെ 5050 കോടിയുടെ നിക്ഷേപം കണ്ടെത്തി സ്പോർട്സ് ഇക്കണോമി രൂപീകരിക്കാൻ സാധിച്ചു. കായിക വകുപ്പ്, എംപി ഫണ്ട്, എംഎൽഎ ഫണ്ട് പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകൾ ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് തുടങ്ങിയ നാടിൻറെ പൊതുവായ ആവശ്യത്തിനായി ഉപയോഗിക്കുകയായിരുന്നു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. 

കാസർകോട് ജില്ലയിലെ നടക്കാവിൽ ജില്ലാ മൾട്ടിപർപ്പസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി കുരുന്നുകളോട് സംസാരിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.