കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തുമ്പോള്‍ ഇനി കേസുകൾ കുറയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു മാസമായി മൂന്നാം തരംഗം തുടങ്ങിട്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ പലിയിടത്തും രോഗകളുടെ എണ്ണം പരമാവധിയിൽ എത്തിയിരിക്കുകയാണ്. ഫ്രെബുവരി രണ്ടാം വാരത്തോടെ ഇത് കുറഞ്ഞു തുടങ്ങും എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. സമൂഹവ്യാപനം എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതുണ്ടായി എന്നാണ് സർക്കാർ വിലയിരുത്തൽ.
രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് നിലവിലെ ആശ്വാസം. മരണനിരക്കിലും കാര്യമായ വർധനയില്ല. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവായതുകൊണ്ടാണ് ഗുരുതരമാകുന്നവരുടെ എണ്ണം കുറയുന്നത്. കൂടാതെ രണ്ടു ഡോസ് വാക്സിൻ ഭൂരിഭാഗവും സ്വീകരിച്ചതും തീവ്രത കുറയാൻ സഹായിച്ചിട്ടുണ്ട്.
ENGLISH SUMMARY:Health Minister says covid cases will decreases in three weeks
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.