23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 5, 2024
December 16, 2023
November 4, 2023
September 1, 2023
August 29, 2023
May 11, 2023
May 10, 2023
March 14, 2023
March 6, 2023
May 22, 2022

ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ അക്രമം നേരിടുന്നത് കേരളത്തില്‍: ഐഎംഎ

Janayugom Webdesk
കൊച്ചി
December 16, 2023 6:41 pm

രോഗികൾക്കെന്നപോലെ ആരോഗ്യപ്രവർത്തകരും മനുഷ്യാവകാശത്തിന് അർഹരാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരളത്തിൽ ജോലി സ്ഥലത്ത് ഏറ്റവും കൂടുതൽ അക്രമം നേരിടേണ്ടി വരുന്ന സമൂഹമായി മാറിയിരിക്കുകയാണ് ആരോഗ്യപ്രവർത്തകരെന്ന്. മനുഷ്യാവകാശവും ആരോഗ്യസംരക്ഷണവും എന്ന വിഷയത്തിൽ ഐ എം എ കൊച്ചിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെൽത്ത് കെയർ കോൺക്ലേവ് അഭിപ്രായപ്പെട്ടു.

അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് മുൻഗണന നിശ്ചയിക്കുക. ഇക്കാര്യത്തിലുളള പൊതുസമുഹത്തിന്റെ അറിവില്ലായ്മയാണ് പലപ്പോഴും ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള മനുഷ്യാവകാശ ലംഘനത്തിന് വഴിവെയ്ക്കുന്നതെന്ന് കോൺക്ലേവ് വിലയിരുത്തി. രോഗാവസ്ഥ എന്തെന്ന് രോഗിയെ ബോധ്യപ്പെടുത്തേണ്ടത് ചികിത്സിക്കുന്ന ഡോക്ടറുടെ കടമയാണ്.

എന്നാൽ രോഗിയെ രോഗവിവരം അറിയിക്കരുതെന്ന ബന്ധുക്കളുടെ അഭ്യർഥന ഡോക്ടർമാരെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെന്നും കോൺക്ലേവ് വിലയിരുത്തി. എ ഐ പോലുള്ള നൂതന സാങ്കേതിക വിദ്യകൾ കൃത്യമായ രോഗ നിർണ്ണയത്തിനും രോഗികൾക്ക് മികച്ച ചികിത്സ പ്രദാനം ചെയ്യുന്നതിനും സഹായകരമാണ്. ഡോക്ടർമാരില്ലാതെ റോബോട്ടുകൾ മാത്രം ചെയ്യുന്നതല്ല റോബോട്ടിക് സർജറികൾ. സർജറി ചെയ്യുന്നതിന് ഡോക്ടർമാരെ സഹായിക്കുകയാണ് റോബോട്ട് ചെയ്യുന്നതെന്നും ആരോഗ്യസംരക്ഷണത്തിൽ സാങ്കേതിക വിദ്യയുടെ പ്രാധാന്യം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ആരോഗ്യവിദഗ്ദർ വ്യക്തമാക്കി. രോഗിയുടെ മസ്തിഷ്ക്ക മരണം പ്രോട്ടോക്കോൾ പ്രകാരമുള്ള സ്ഥിരീകരണത്തിലൂടെയല്ലാതെ ഡോക്ടർമാർക്ക് പ്രഖ്യാപിക്കാൻ കഴിയില്ല.

അവയവദാനം മസ്തിഷ്ക മരണ പ്രഖ്യാപനത്തിന് മാനദണ്ഡമല്ല. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവദാനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ബന്ധുക്കൾക്ക് മാത്രമാണെന്നത് പൊതു സമൂഹം മനസിലാക്കണമെന്നും കോൺക്ലേവ് വ്യക്തമാക്കി. ഡോ. മരിയ വർഗ്ഗീസ്, ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. സുനിൽ കെ മത്തായി എന്നിവർ മോഡറേറ്റർമാരായി. ഡോ. ജിനോ ജോയ്, ഡോ. അരുൺ ഉമ്മൻ, ഡോ. റൊമേഷ് ആർ, ഡോ. വിനോദ് സേവ്യർ ഫ്രാങ്കൽൻ, ഡോ. പി എ മേരി അനിത, ഡെന്നി ടോമി, ഡോ. ദിലീപ് പണിക്കർ, രഞ്ജിത് കൃഷ്ണൻ, ഡോ. അജിത് വേണു ഗോപാൽ, ഡോ. കെ അജിത് ജോയി, സുനിൽ പ്രഭാകർ, ബോധിഷ് തോമസ്, ഡോ. സൂബ്രമഹ്മണ്യ അയ്യർ, ഡോ. മാത്യു നമ്പേലിൽ, ഡോ. സുവർണ സോമൻ, ധന്യ ശ്യാമളൻ. അഡ്വ. നിഹാരിക ഹേമരാജ് തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Health work­ers face more vio­lence in Ker­ala: IMA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.