വടക്കേ ഇന്ത്യയില്‍ ഉഷ്ണതരംഗം കടുക്കുന്നു. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ 14 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 68 ആയി ഉയര്‍ന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് നിരവധിപ്പേര്‍ മരിച്ച സംഭവത്തില്‍ അശ്രദ്ധമായി പ്രസ്താവന നല്‍കിയതിന് ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ടിനെ പുറത്താക്കി.
മരണങ്ങള്‍ ഉഷ്ണതരംഗം മൂലമാണുണ്ടായതെന്നായിരുന്നു ജില്ലാ ആശുപത്രി സിഎംഒ ദിവാകർ സിങ് അറിയിച്ചത്. എന്നാല്‍ രണ്ട് മരണം മാത്രമാണ് ഉഷ്ണതരംഗം മൂലമുണ്ടായതെന്നും ബലിയ ചീഫ് മെഡിക്കൽ ഓഫിസർ ജയന്ത് കുമാർ അവകാശപ്പെട്ടു. കൊടുംചൂടാണ് മരണകാരണമെന്ന് തെളിയിക്കാൻ ശക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറും പറഞ്ഞു.
സംഭവത്തില്‍ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ലഖ്‌നൗവിൽ നിന്ന് ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിഹാറടക്കം പത്ത് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ഏതാനും ദിവസങ്ങള്‍കൂടി ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലെ പല ജില്ലകളിലും 44 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്.
English Summary: Heat wave: 14 more deaths in UP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.